എന്‍റെവളരെയടുത്ത ഒരാളായിരുന്നു ഈയിടെ അന്തരിച്ച കെ.എം.റോയിസാര്‍.വളരെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, നിരൂപകന്‍, സര്‍വ്വോപരി സഹൃദയന്‍, അങ്ങനെ പലതും.

ഞാന്‍ സംഘടിപ്പിച്ച പല പരിപാടികളിലും പ്രമുഖന്‍ അദ്ദേഹമായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ച്ജോലിചെയ്തിട്ടില്ല.
പ്രസ്സ്ക്ളബ്ബിലെ സ്ഥിരസന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ആത്മബന്ധമായി മാറുകയായിരുന്നു. എങ്കിലും സ്ഥിരമായി. ഞാന്‍ എറണാകുളത്തായിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ചിരുന്ന ‘നിത്യശാന്തി’ എന്ന മാസികയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
‘നിത്യശാന്തി’ യുടെ കൂടുതല്‍ കോപ്പികള്‍ കൊടുക്കുവാനും ക്ഷേമാന്വേഷണത്തിനുമൊക്കെയായി ശ്രീ.ജോഷിജോര്‍ജിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ എറണാകുളം കടവന്ത്രയിലുള്ള വീട്ടില്‍ പോകും, ഒന്നോരണ്ടോമാസം കൂടുമ്പോള്‍.
ഒരു ദിവസം വിളിച്ചപ്പോഴാണ് അദ്ദേഹം രോഗിയായെന്ന്അറിയുന്നത്. താമസിയാതെ ഒന്നു പോയി കാണാന്‍ സാധിച്ചു. പിന്നെ ഒരുവശം തളര്‍ന്നുകിടന്നപ്പോഴും പോയികണ്ടു. എന്തൊക്കെയോ സംസാരിച്ചു തിരിച്ചു പോന്നു. പിന്നീട് പോകാനും കാണാനും ആഗ്രഹിച്ചെങ്കിലും നടന്നില്ല. എന്‍റെ ശാരീരിക ബലഹീനതകള്‍ യാത്രയ്ക്കൊരു തടസ്സമായതാണ്കാരണം.
പക്ഷേഇപ്പോള്‍ ഞാനൊരു സത്യത്തിലെത്തുന്നു: അന്നു കണ്ടത്, സംസാരിച്ചത്, അവസാനത്തെ കാഴ്ചയും സംസാരവുമായിരുന്നെന്ന്.
കഴിഞ്ഞമാസം എന്‍റെസു ഹൃത്തുക്കളായ ചിലർ വീട്ടില്‍വന്നു. കാഴ്ചയുടെ, സംസാരത്തിന്‍റെ, ആഘോഷങ്ങളൊക്കെ കഴിഞ്ഞ്അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനോര്‍ത്തു പോയി, ഒരു പക്ഷേ അതെന്‍റെ അവസാനത്തെ കാഴ്ചയായിരിക്കാമെന്ന്.
ആത്മസുഹൃത്തുക്കളായ എത്രയോ സ്നേഹിതന്മാര്‍ വന്നു, കണ്ടു, പിരിഞ്ഞു. ഇനിയെന്നെങ്കിലും ഒരിക്കല്‍കൂടി അവരെകാണുമോ? സംശയമാണ്. എല്ലാവരും പലവിധ രോഗങ്ങളാലും ആകുലതകളാലും ആവേശം പകരുന്ന’ ശീലങ്ങള്‍’ നിര്‍ത്തിയതിനാലും വീട്ടില്‍് ഒതുങ്ങിക്കൂടാന്‍ തുടങ്ങിയിരിക്കുന്നു. പ്രിയസ്നേഹിതനായ ബേബിവര്‍ഗ്ഗീസിനെ മരണത്തിന്‍റെ തലേദിവസം കണ്ടത്ഓര്‍ക്കുന്നു. സ്നേഹിതന്‍ ഏപ്പ്മരിക്കുന്നതിനു മുന്‍പ് അവസാന കാഴ്ച എന്നായിരുന്നെന്നു പോലും ഓര്‍ക്കുന്നില്ല.
എന്താണ്സ്നേഹബന്ധങ്ങളുടെ ആഴം? എന്താണ്അതിന്‍റെ വ്യാകരണം?
ഇപ്പോള്‍ നമ്മള്‍ വല്ലപ്പോഴുമെങ്കിലും പരസ്പരം ഫോണ്‍ വിളിക്കുന്നു. രോഗിയാണെങ്കില്‍, കടബാധ്യതഉണ്ടെങ്കില്‍, പ്രാര്‍ത്ഥിക്കാം എന്നു പറയുന്നു. ഒക്കെ ശരിയാകുമെന്ന് ആശ്വസിപ്പിക്കുന്നു. വചനവും പോസിറ്റീവ് വീഡിയോകളും അയച്ച് നല്ലവരാക്കാന്‍ ശ്രമിക്കുന്നു.
ഭാര്യയോടോ മക്കളോടോ അയല്‍ക്കാരോടോ ഉള്ള ഓരോ വിളിയും അവരുമായുള്ള ഓരോകാഴ്ചയും അവര്‍ക്കു കൈമാറുന്ന ഓരോസന്ദേശവും കൂടുതല്സ്നേഹത്തോടെ ആയിരിക്കട്ടെ. കാരണം,അവയെല്ലാം അവസാനത്തേതായിക്കൂടെന്നില്ലല്ലോ.