സഹനം ജീവിതത്തിൽ ഒഴിച്ച്മാറ്റാൻ സാധിക്കാത്ത ഒരു യാഥാർഥ്യമാണ്. സഹനത്തെ ശരിയായ രീതിയിൽ സ്വീകരിക്കണമെങ്കിൽ അതിൽ സ്നേഹമുണ്ടാകണം . മക്കൾക്ക് വേണ്ടി സഹിക്കുന്ന മാതാപിതാക്കളും ജീവിത പങ്കാളിക്കായി സഹിക്കുന്ന ദമ്പതികളും ഇതിനു ഉത്തമ ഉദാഹരണങ്ങളാണ് .

ദിവ്യമായ സ്നേഹത്തിനു മാത്രമേ , പരാതി കൂടാതെ
സഹിക്കുവാൻ സാധിക്കുകയുള്ളു. വരും തലമുറ സുഖമായി ജീവിക്കാൻ വേണ്ടിയാണു ഇപ്പോഴത്തെ തലമുറ ചോര നീരാക്കി പണിയുന്നത് എന്ന് നാം ഓർക്കണം. കഴിഞ്ഞ തലമുറ സഹിച്ചതു കൊണ്ടാണ് ഇന്നത്തെ തലമുറ ഒരു പരിധി വരെ സുഖമായി കഴിയുന്നത്. അപരന്റെ സഹനം ഒഴിവാക്കാൻ സ്വയം സഹിച്ചോളാം എന്ന നിലപാടാണ് ക്രിസ്‌തീയ സഹനത്തിന്റെ അരൂപി എന്ന് പറയുന്നത് .

സമൂഹം മുഴുവൻ തനിക്കു എതിരാണെന്നും ദൈവത്തിനു പോലും തന്നെ വേണ്ട എന്ന് ചിന്തിക്കുന്ന സാഹചര്യം ജീവിതത്തിൽ കടന്നു വരാം. ഒരു പ്രശ്നത്തിൽ നിന്നും ഒന്ന് രക്ഷപ്പെട്ടു എന്ന് ചിന്തിക്കുമ്പോഴായിരിക്കും അതിനേക്കാൾ വലിയ പ്രശനം തലപൊക്കുന്നത് . എന്തുകൊണ്ട് എനിക്ക് ഇങ്ങനെ വന്നു എന്നൊക്കെ ചിന്തിച്ച് നിരാശയിലേക്കു ഒരാൾ കടന്നു പോയേക്കാം.
എന്നാൽ ഈ ഘട്ടത്തിലാണ് ഒരാളുടെ വ്യക്തിത്വം ഏറ്റം കരുത്താർജിക്കുന്ന ഒന്നായി മാറുന്നത് .

സന്തോഷവും സങ്കടവും മാറി മാറി വരുന്നതാണെന്ന് ഓർക്കാം. ഇതിനു മുൻപ് വളരെയധികം സന്തോഷിച്ചിട്ടുള്ള നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ എന്ന് ഓർക്കാം. ഇനിയും സന്തോഷവും സമാധാനവും ഉണ്ടാകും എന്ന് ശുഭാപ്തി വിശ്വാസത്തോടെ ഓർക്കാം. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന കഷ്ടതകളും പ്രയാസങ്ങലും ശാശ്വതമല്ലെന്നു ചിന്തിക്കാം. അതിനു അൽപ്പം സമയം എടുത്തേക്കും. എത്ര വലിയ പ്രശ്നം ആയിരുന്നാലും അതിനെ അതിജീവിക്കാൻ ആവും എന്ന ഒരു ആത്മവിശ്വാസം ഉണ്ടാകണം .
ശുഭാപ്തി വിശ്വാസം ആണ് ഒരാളുടെ വ്യക്തിതത്തെ വളർത്താൻ സഹായിക്കുന്നത് പോസിറ്റിവായ ചിന്തകൾ കൊണ്ട് മനസ്സ് നിറയ്ക്കണം. ഒറ്റയടിക്ക് എല്ലാ പ്രശ്നങ്ങളും തീരും എന്ന് ചിന്തിക്കരുത്. ചെറിയ ചെറിയ ചിന്തകളോടെ മുന്നോട്ടു പോകുക. എന്തെല്ലാം സംഭവിച്ചാലും അതിനെയെല്ലാം അതിജീവിക്കാൻ എനിക്ക് കഴിവുണ്ട് എന്ന് മറക്കാതിരിക്കുക. വിജയം തീർച്ച.