മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്‌ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.
1 സാമുവല്‍ 16 : 7
ഈ വേദവാക്യത്തില്‍ പറയുന്നത് എത്രയോ ശരിയാണ്.
നാം മറ്റുള്ളവരെ കാണുന്നത് അവര്‍ ആയിരിക്കുന്നതുപോലെയല്ല. നാം അവരെക്കുറിച്ച് എന്തു ധരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. യേശുവിന്റെ കാര്യത്തില്‍ പോലും അതല്ലേ സംഭവിച്ചത്..?
അവന്‍ മശിഹയെന്ന്, ദൈവപുത്രനെന്ന് ശിഷ്യഗണം.
അത്ഭുതപ്രവര്‍ത്തകനെന്ന് പൊതുജനം.
പ്രവാചകനെന്നു ഒരു കൂട്ടര്‍
വ്യാജപ്രവാചകനെന്നു മറ്റൊരു കൂട്ടര്‍
പിശാച്ബാധിതനെന്നു പൗരപ്രമുഖര്‍.
അവനെ മനസ്സിലാകുന്നില്ലെന്നു ന്യായധിപനായ പീലാത്തോസ്.
സത്യത്തില്‍ എത്ര ഇറങ്ങിയാലും ആഴം കാണാത്ത കടലാണ് അവന്‍. എത്ര നീന്തിയാലും അതിരുകാണാനാകില്ല.
ഇന്നലേയും ഇന്നും നാളേയും അത് അങ്ങിനെതന്നെ ആയിരിക്കും.
എന്നാല്‍ യേശുവിനെ ഒരോരുത്തരും അവരുടെ മാത്രം താല്പര്യങ്ങളോടെയാണ് നോക്കിക്കണ്ടത്. തങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ വിലയിരുത്തി.
നമുക്കറിയാമെന്നു നാം കരുതുന്ന മനുഷ്യര്‍ പലരും ആ ധാരണകള്‍ക്കൊക്കെ എത്രയോ അകലെയായിരിക്കും..?