കൂടാരങ്ങള്‍ ആര്‍ക്കുവേണ്ടി?

വി.മത്തായിയുടെ സുവിശേഷം 17-ാം അധ്യായത്തിന്‍റെ തലക്കെട്ട് ‘യേശുരൂപാന്തരപ്പെടുന്നു’എന്നാണ്.
എന്താണ് യേശുവിന്‍റെ രൂപാന്തരം?
യേശുഒരേ സമയം മനുഷ്യനും ദൈവവുമാണ്. അവന് ദൈവമായി രൂപാന്തരം പ്രാപിക്കേണ്ട ആവശ്യമില്ല. എന്നാല്‍ യേശു ദൈവം തന്നെയാണെന്ന് ശിഷ്യര്‍ക്കു ബോധ്യപ്പെടാനാണ് അതു ചെയ്തത്.

അവര്‍ സംസാരിച്ചു കൊണ്ടു നില്ക്കുമ്പോള്‍ ശോഭയേറിയ ഒരു മേഘം വന്ന് അവരെ പൊതിയുകയും ‘ഇവന്‍ എന്‍റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ എന്ന അശരീരി കേള്‍ക്കുകയും ചെയ്യുന്നു എന്നാണ് നാം വായിക്കുന്നത്. യേശുവിനെ മാത്രമല്ല ദൈവം ഇവിടെ ഉദ്ദേശിച്ചത്. ശിഷ്യډാര്‍ മൂന്നു പേരെക്കുടിയുമാണ്. ദൈവത്തിനൊപ്പം വസിക്കുന്നവരിലെല്ലാം, ദൈവത്തിന്‍റെ ഇംഗിതമനുസരിച്ചു ജീവിക്കുന്നവരിലെല്ലാം, ദൈവം പ്രസാദിക്കും, അനുഗ്രഹിക്കും എന്നര്‍ത്ഥം.

ശിഷ്യډാരായ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീമൂന്നു പേരെ മാത്രം കൂട്ടിക്കൊണ്ടാണ് യേശു മലമുകളിലേക്കു ചെന്നത്. അവിടെവച്ച് മോശയെയും ഏലിയായെയും കണ്ടപ്പോള്‍, മോശയ്ക്കും ഏലിയായ്ക്കും യേശുവിനും വേണ്ടി മൂന്നുകൂടാരങ്ങള്‍ ഉണ്ടാക്കാമെന്നു പത്രോസ് പറഞ്ഞ നിമിഷത്തില്‍ മോശയും ഏലിയായും അവിടെനിന്നും അപ്രത്യക്ഷരാവുകയാണ് ചെയ്തത്.

ദൈവം അവരെ ഒരുവലിയ കാര്യം ബോധ്യപ്പെടുത്തുകയാണ്. നിങ്ങള്‍ നിര്‍മ്മിക്കാമെന്നു പറഞ്ഞ കൂടാരങ്ങള്‍ യേശുവിനും മോശയ്ക്കും ഏലിയായ്ക്കും ആവശ്യമില്ലെന്നും ആ കൂടാരങ്ങള്‍ നിങ്ങള്‍ മനുഷ്യര്‍ക്കെല്ലാം വേണ്ടിയാണ് നിര്‍മ്മിക്കേണ്ടതെന്നുമാണ്. ഓരോ കൂടാരവും ഓരോരുത്തരുടെയും ഹൃദയമായിരിക്കണമെന്നാണ്. ആ ഹൃദയത്തില്‍ ദൈവത്തിനു വസിക്കാനുള്ള ഇടം കൊടുക്കണമെന്നാണ്. അവന്‍റെ പാത പിന്‍തുടരാനുള്ള വഴിയും മനസ്സും ഒരുക്കണമെന്നാണ്.

യേശു ഒരേ സമയം മനുഷ്യനും ദൈവവുമാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ലോകത്തിലെ മനുഷ്യര്‍ക്കൊപ്പം മനുഷ്യനായി ജീവിക്കാനാണ് പിതാവായ ദൈവം അവനെ അയച്ചത്. അവന്‍റെ ദൈവികത്വം അല്ല, മറിച്ച് മാനുഷികത്വമാണ് ലോകം അറിയേണ്ടതെന്ന വിവക്ഷ. അതുകൊണ്ടാണ്, ‘മനുഷ്യ പുത്രന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നതുവരെ ദൈവത്തിന്‍റെ ദര്‍ശനത്തെക്കുറിച്ച് ആരോടും പറയരുതെ’ന്ന് ദൈവം താക്കീതു ചെയ്തത്.
യേശുവിനെ മനുഷ്യനായിട്ടു മാത്രമേലോകം കാണാവൂ, അംഗീകരിക്കാവൂ, മനുഷ്യനായ അവനെത്തന്നെയാണ ്ലോകം മാതൃകയാക്കേണ്ടത് എന്നാണ് ദൈവം വിഭാവനം ചെയ്തത്. ‘ഭയപ്പെടേണ്ട’എന്ന്യേശു പറയുന്നത് ശിഷ്യډാര്‍ മൂന്നു പേരോടു മാത്രമല്ല, ലോകത്തിലെ സകല മനുഷ്യരോടുമാണ്. എന്നെ അനുഗമിച്ചാല്‍ ആര്‍ക്കും ഭയപ്പെടേണ്ടിവരില്ലെന്നാണ് അവന്‍ പറഞ്ഞതിന്‍റെ പൊരുള്‍.

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES