കൂട്ടംതെറ്റി മേയുന്നവര്‍

Picture of തങ്കച്ചന്‍ മരിയാപുരം

തങ്കച്ചന്‍ മരിയാപുരം

(വി.മത്തായി 18:10-14)

നൂറെണ്ണത്തില്‍ കാണാതായ ഒരു ആട്ടിന്‍കുട്ടിയെ അന്വേഷിച്ചിറങ്ങുന്ന ഇടയന്‍റെ കഥയില്‍യേശു നമ്മോട് പലതും പറയാതെ, പറഞ്ഞുവയ്ക്കുകയാണ്.

കാണാതായ ആട്ടിന്‍ കുട്ടി നിങ്ങള്‍ ഓരോരുത്തുമാണ്, നിങ്ങള്‍ എന്‍റെവാക്കുകളും ഉപദേശങ്ങളും അനുസരിച്ചില്ല, ഞാന്‍ കാട്ടിത്തന്ന വഴിയെ നടക്കാതെ നിങ്ങള്‍ക്കിഷ്ടമുള്ളവഴിയെ സഞ്ചരിച്ചു, നിങ്ങള്‍ക്കുവഴി തെറ്റിയിരിക്കുന്നു, നിങ്ങള്‍ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല,എന്നിട്ടും ഞാന്‍ ക്ഷമയോടെനിങ്ങളെ അന്വേഷിച്ചിറങ്ങിയിരിക്കുന്നു, എന്നെല്ലാമല്ലേ യേശു പറഞ്ഞ കഥയുടെ പൊരുള്‍?.

ഇടയനെ അനുസരിച്ചിരുന്നെങ്കില്‍ ആ ഒരു ആട്ടിന്‍ കുട്ടി കൂട്ടംതെറ്റി പോവുകയില്ലായിരുന്നു. എന്നിട്ടും, അനുസരണയില്ലാത്ത ആ ആട്ടിന്‍കുട്ടിയെ തേടിയാണ് ബാക്കി തൊണ്ണൂറ്റിയൊന്‍പതെണ്ണത്തി നെയും വിട്ട് ഇടയന്‍ ഇറങ്ങുുന്നത്.

അത്രയും വ്യക്തമായ സന്ദേശമാണ്യേശു മനുഷ്യര്‍ക്കു കൊടുക്കുന്നത്. ദൈവമാകുന്ന ഇടയനില്‍ നിന്ന്, ശരിയായവഴികാണിച്ചു തരുന്നവനില്‍ നിന്ന്, മനുഷ്യര്‍ കാണാമറയത്തേക്ക് അകലുകയാണ്. യേശു പക്ഷേ ആ അനുസരണയില്ലാത്തവരെ, വഴിതെറ്റിപ്പോയവരെ, ആണ്തേടുന്നത്.

ദൈവത്തിന് ഒരേയൊരുവഴിമാത്രമേയുള്ളു; സത്യത്തിന്‍റെയും നീതിയുടെയും, സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും ക്ഷമയുടെയും കരുണയുടെയുംവഴി.

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES