സദൃശവാക്യങ്ങൾ. 26:15
വാർത്താ ചാനലുകളിൽ നിന്നും, സോഷ്യൽ മീഡിയകളിൽ നിന്നും യുദ്ധം കഴിഞ്ഞിറങ്ങിയപ്പോൾ മനസും ശരീരവും കീറിപ്പോകുന്ന, ചോര പൊടിയുന്ന അവസ്ഥയായിരുന്നു. തല പെരുത്തുപോയി. ഉപദേശങ്ങൾ, മോട്ടിവേഷനുകൾ, തർക്കവിദ്വാന്മാർ, തർക്കങ്ങൾ,ചാനൽ ഡോക്ടന്മാർ, പാചക, വാചക റാണിമാർ, അങ്ങനെയങ്ങനെ…

വിശ്വാസികൾ ഒരുവശത്ത്, മറുവശത്ത് അവിശ്വാസികൾ, വേറൊരു വശത്ത് അധികാരികൾ, എല്ലാവരും പരസ്പരം നാക്കു കൊണ്ട് കത്തിയേറ് നടത്തി..
ഇതിടയിൽ ഓരോ മനുഷ്യനേയും സേവിക്കുന്ന രാഷ്ഷീയക്കാരും.
ഇതിനെല്ലാം ഇടയിൽ ഒരു പിടുത്തവും കിട്ടാതെ അന്തംവിട്ട് കുന്തം വിഴുങ്ങിയപോൽ മൂകസാക്ഷികളായി മരവിച്ചു നിൽക്കുന്ന മനുഷ്യരും. .
ഹൊ! പൊരിഞ്ഞ യുദ്ധം തന്നെ നടന്നു.

പിന്നെന്താ ഞാനിട്ട ഒരു റീലിന്, പോസ്റ്റിന് 250 ഷെയറും, 481 ലൈക്കും കിട്ടി, അതും ഒരു മണിക്കൂർ കൊണ്ട്. സന്തോഷിക്കാൻ, അടിച്ചു പൊളിക്കാൻ വേറെന്തു വേണം.
ഫോൺ ഒന്നു താഴെ വച്ച് മുഖമൊന്നു തുടച്ചു, ഇത്തിരി വെള്ളം കുടിച്ചു. ശാന്തനായപ്പോൾ മോൻ്റെ ചോദ്യം, കുറെ ലൈക്കു തരാമോ പപ്പാ സ്കൂളിൽ ഫീസിനു പകരം കൊടുക്കാനാണ്.
മോൻ്റെ തലതെറിച്ച ചോദ്യം കേട്ടപ്പോൾ തോന്നി
ഇവന്മാരെയൊക്കെ സ്കൂളിൽ വിടുന്നതാണ് ശരിക്കുള്ള കുഴപ്പം.

സദൃശവാക്യങ്ങൾ. 26:15
വചനം പറയുന്നു
മടിയൻ വായിലേക്കു കൈ ഉയർത്തുന്നില്ല, ഫലമോ പട്ടിണി അവനെ വിടുന്നുമില്ല.
നടപ്പിലും, കിടപ്പിലും, തൊഴിലിലും അങ്ങനെയങ്ങനെ ജീവിതത്തിൽ മടിയന്മാരുടെ നീണ്ട ഒരു നിര തന്നെ കണ്ടെത്താൻ കഴിയും. (ഇങ്ങനെ പ്രത്യാശയില്ലാത്ത ഒരു സമൂഹം തന്നെ ഉണ്ടാകുന്നു)
പക്ഷെ, ചാനലിൽ ചർച്ചനടത്താൻ, മൈക്കു കിട്ടിയാൽ അപരൻ്റെ കുറ്റം പറയാൻ, ഉപദേശിക്കാൻ എന്തെളുപ്പമാണ്. വേണമെങ്കിൽ വചനവും വ്യാഖ്യാനവും പറയും. പക്ഷെ ഒരു 1000 രൂപാ കടം ചോദിച്ചാൽ വിധം മാറും. ഇത്തരക്കാരെയായിരിക്കും യേശു പണ്ട് ചാട്ടവാറിനടിച്ച് പുറത്താക്കിയത്.
ഞാൻ, നിങ്ങൾ എങ്ങനുള്ള ആളാണ്. ചാട്ടവാറടി കിട്ടുമോ





