ആഗോള കത്തോലിക്കാ സഭയുടെ ജനകീയനായ അദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ നമ്മോട് യാത്ര പറയുന്നു. സ്വർഗീയ യാത്രയ്ക്ക് ആശംസകൾ നേരുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എടുത്ത ആപ്തവാക്യം
“താഴ്മയിൽ നിന്നും ഉയർത്തി (“lowly, but Chosen”) എന്നതായിരുന്നു. ഒരു സന്ദർഭത്തിൽ മാർപാപ്പ ലോകത്തെ ഉപമിച്ചത് ഒരു ആശുപത്രിയോടാണ്
“Church as a field hospital after a battle”.

ലോകത്തിലുള്ള മനുഷ്യർ, ആത്മീയമായിട്ടും, വൈകാരികമായിട്ടും, മാനസികമായിട്ടും ഒത്തിരി മുറിവുകൾ സ്വീകരിച്ചിട്ടുള്ളവരാണ്. അവർക്ക് ജീവൻ നൽകുക / രക്ഷ നൽകുക എന്നതാണ് സഭയുടെ പ്രധാന കടമ. ഇതുകേട്ട് അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്.
(മത്തായി 9 : 12-13)
ഈശോ അനുഗ്രഹിക്കട്ടെ.