മത്തായി 5:13
ഒരു ജീവിതത്തിനു മാത്രമായി അത്രവലിയ പ്രാധാന്യമില്ല. മറ്റുള്ളവരുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തിലാണ് അതിന്റെ പ്രാധാന്യം. ജാക്കി റോബിന്‍സണ്‍ എന്ന തത്വചിന്തകനാണിത് പറഞ്ഞത്.

നാം നമ്മുടെ നേട്ടങ്ങള്‍ക്കായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ആബന്ധങ്ങള്‍ക്ക് ആയുസ് കുറവായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ നേട്ടങ്ങള്‍ക്കൊപ്പം നമുക്കും നേട്ടമുണ്ടാക്കാമെന്നു കരുതിയാലോ? ആ ബന്ധത്തിന് ഇഴയടുപ്പം കൂടും. പ്രതിഫലമൊന്നും കൂടാതെ മറ്റുള്ളവരുടെ നേട്ടങ്ങള്‍ക്കായി ശ്രമിക്കുമ്പോള്‍ നമ്മുടെ ശ്രേയസാണ് ഉയരുന്നത്. അവര്‍ ഔന്നത്യങ്ങളിലെത്തുകതന്നെ ചെയ്യും. അങ്ങിനെയുള്ളവരിലേക്ക് ദൈവകൃപയും സമ്പത്തും സൗഭാഗ്യവും വന്നു ചേരും.
അന്ധകാരത്തില്‍ കഴിയുന്നവര്‍ക്ക്
വിളക്കായി മാറണം. പാപത്തിന്റെ ജീര്‍ണതയില്‍ നിന്നും അവരെ രക്ഷിക്കാനും, രക്ഷയില്‍ നിലനിര്‍ത്താനും അവര്‍ ഉപ്പായി പ്രവര്‍ത്തിക്കണം.

ഉറകെട്ട ഉപ്പുപോലെ മന്ദതയില്‍ കഴിയുന്ന ആത്മാക്കള്‍ അവര്‍ക്കു ലഭിച്ച കൃപകള്‍ നഷ്ടപ്പെടുത്തിക്കളയുന്നു. ദൈവം നല്‍കിയ കൃപകള്‍ ഉപയോഗിച്ച് മറ്റുള്ളവരെ ശിശ്രൂഷിക്കാന്‍ മനസ്സുണ്ടാകണം.
മത്തായി 5:13
വി. മത്തായി എഴുതിയ സുവിശേഷത്തില്‍ പറയുന്നൊരു സംഗതി ഇതാ:
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിനെങ്ങനെ നിലനിൽപു കിട്ടും..? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു കോള്ളുകയില്ല.
അനേകരുടെ ജീവിതത്തില്‍ ഒരനുഗ്രഹമായി, ഉപ്പിൻ്റെ രുചിയായി, ഗുണമായി മാറാന്‍ എൻ്റെയീ ജന്മം കൊണ്ട് കഴിയണമേ… എന്നതാകട്ടെ നമ്മുടെ പ്രാര്‍ത്ഥന.