വെളിപാട് 21:2,3
ഈ വചനഭാഗങ്ങളിൽ നമ്മുടെ ഉള്ളിലെ ദൈവീക കൂടാരത്തെപ്പറ്റി പറയുന്നു.പറുദീസ തേടുന്നവർ, നമ്മുടെ ഉള്ളിലെ ദൈവീക കൂടാരത്തെപ്പറ്റി, ഉള്ളിലെ പറുദീസയെപ്പറ്റി ഗ്രഹിച്ചിരിക്കുന്നു.അവിടെ ദൈവം വാഴുന്നുവെന്നും ഇപ്പോൾ വചനങ്ങളിലൂടെ നാം തിരിച്ചറിയുന്നു.

ആദ്യപാപത്താൽ
നാം വിശുദ്ധഹൃദയം, പറുദീസ നഷ്ടപ്പെടുത്തി.പക്ഷെ ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയിലൂടെ നമ്മുടെ ഹൃദയം വീണ്ടും തുറക്കപ്പെട്ടു.
അങ്ങനെപറുദീസ,നമ്മളിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവുണ്ടായി.
പക്ഷെ ഒരു കുഴപ്പം മാത്രം, ഇപ്പോഴും ആത്മീയ, അന്തരിക പറുദീസയുടെ വാതിൽ തുറന്ന് അകത്തു കയറാതെ, നമ്മളിൽ തന്നെയാണ് പറുദീസയെന്ന് തിരിച്ചറിയാതെ നാം നഷ്ട പറുദീസയെത്തേടി ക്കൊണ്ട് കൂട്ടുകാരുടെ ഇടയിലും, ബാറുകളിലും, സുഖവാസകേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും അലയുന്നു.

വചനത്തിൻ്റെ പുതിയ ബോദ്ധ്യത്തിൽ, കണ്ടെത്തലിൽ പുറത്തേക്കു നോക്കുന്നതു നിർത്തി, ഉള്ളിലേക്കു പിതാവിൻ്റെ മുമ്പിലേക്കു
തിരിച്ചു ചെല്ലണം, തിരിച്ചു ചെല്ലണം, ഹൃദയവാതിൽ തുറക്കണം, എന്നിട്ട് ഉച്ചത്തിൽ പറയണം
പിതാവേ ഞാൻ തിരിച്ചു വന്നിരിക്കുന്നു. അങ്ങയുടെ സ്നേഹം കൊണ്ട് നിറഞ്ഞ പറുദീസയിലേക്കു, അങ്ങു വസിക്കുന്നിടത്തേക്കു,
പറുദീസയിലേക്കു , ഞാൻ തിരിച്ചു വന്നിരിക്കുന്നു. നിൻ്റെ, എൻ്റെ ഹൃദയത്തിലേക്കു ഞാൻ വന്നിരിക്കുന്നു.
ഇപ്പോൾ എനിക്കു പാപത്തേപ്പറ്റി ബോധ്യം ഉണ്ട്, ലോക സുഖങ്ങൾ എനിക്കു തടസമായി നിൽക്കുന്നുണ്ട്, പക്ഷെ പക്ഷെ അതെപ്പോഴും എന്നെ കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു,
എന്നാലും എന്നാലും …. എൻ്റെ ഉള്ളിലേക്കു കടന്നു ചെന്ന് എൻ്റെ ദൈവം വസിക്കുന്ന സ്വന്തം പറുദീസയിൽ വസിക്കുവാൻ അനുനിമിഷം ഞാൻ പരിശ്രമിക്കുന്നു…..

പക്ഷെ(ദൈവം ഇപ്പോഴും പുറത്തെവിടെയോ ഇരിക്കുന്ന ആളാണെന്നു കരുതിയാണ് നമ്മുടെ പ്രാർത്ഥനകൾ)
അതു നീ തന്നെയെന്ന് എത്രയെത്ര ആത്മീയ ആചാര്യന്മാർ അവരുടെ ജ്ഞാനത്താൽ പറഞ്ഞു തന്നിരിക്കുന്നു. നിങ്ങൾ ദൈവമക്കളാണെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ടെന്ന് ലൂക്കായുടെ ലേഖനത്തിൽ പറയുന്നു. ലൂക്ക 1: 21
പിതാവു പറയുന്നു വരൂ മകനേ, മകളേ ഇതാ ഞാൻ നിൻ്റെ ഹൃദയത്തിൽ തന്നെ
കാത്തിരിക്കുന്നു. നീയെന്തിനു സമ്പത്തിൻ്റെ പുറകെ ഓടുന്നു.
നിൻ്റെ വലിയ സമ്പത്തു ഞാനല്ലേ.
ദൈവത്തിനു സ്തുതി, എത്രയെത്ര ധ്യാന വാതിലുകളും കുമ്പസാരക്കൂടും അവരെ പുദീസയിലെത്തിക്കുവാൻ സഹായിച്ചു കാണും. എത്രയെത്ര ജീവിതക്ലേശങ്ങൾ അവരെ പാതാളം വരെ താഴ്ത്തിയിട്ടുണ്ടാവും, ഈ തിരിച്ചറിവിന്.
ഏതായാലും പ്രായഭേദമെന്യേ, അവൻ, അവൾ സത്യം ഗ്രഹിച്ച്, തിരിച്ചറിഞ്ഞ് പ്രകാശത്തിൽ സഞ്ചരിക്കാൻ, ക്രിസ്തുവിനോടൊപ്പം നടക്കാൻ, പറുദീസയിൽ വസിക്കാൻ മടങ്ങി വന്നല്ലോ. ആമേൻ.
🙏





