പൂമ്പാറ്റകൾ പറന്നുല്ലസിക്കുന്നു.

Picture of ടി. എ

ടി. എ

ചാറ്റൽ മഴ. പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ നോക്കിയിരിക്കെ, പൂമ്പാറ്റകളെ വരക്കാൻ ഒരു മോഹം. ബ്രഷും കളറുകളുമെടുത്ത് കാൻവാസിൻ്റെ മുമ്പിലിരുന്നു. പൂമ്പാറ്റകൾ പലതരമുണ്ടല്ലോ, നിറങ്ങളും പലതരമെടുത്തു. വരച്ചു തുടങ്ങി. കാൻവാസ് പെട്ടെന്ന് പൂമ്പാറ്റകളെ കൊണ്ടു നിറഞ്ഞു. കാൻവാസുകൾ മാറി മാറി വന്നു.

ഒരു രഹസ്യം, ചില പൂമ്പാറ്റകൾക്കു മൂന്നും നാലും ചിറകുകൾ ഞാൻ വരച്ചു ചേർത്തിരുന്നു. പാവം പൂമ്പാറ്റകൾ അതറിഞ്ഞിട്ടുണ്ടാവില്ല. പെട്ടെന്ന് പൂമ്പാറ്റകൾ മുറിയാകെ നിറഞ്ഞു. ഭിത്തിയും ജനലുമെല്ലാം പൂമ്പാറ്റകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്തു രസമായിരിക്കുന്നു. ഒരു കുടു തുറന്നു വിട്ട പോലെ പൂമ്പാറ്റകൾ പറന്നുല്ലസിക്കുന്നു. തുറന്നു കിടന്ന ഒരു ജനൽപാളി വഴി പൂമ്പാറ്റകൾ മെല്ലെ പുറത്തേക്കു പോയിത്തുടങ്ങി. അവിടെ പൂവുകളുടെ മുകളിൽ കൂടി ഉല്ലാസത്തോടെ പറന്നു നടന്നു. പെട്ടെന്ന്ഒരു നിമിഷം ഞാനെൻ്റെ കാൻവാസിലേക്കു നോക്കി, ഞാൻ ഞെട്ടിപ്പോയി. കാൻവാസിൽ ഒരു ശലഭം പോലുമില്ലാതെ എല്ലാം പറന്നുയരുന്നു.
എന്താണതിൻ്റെ കാരണം.

ഞാൻ ചുറ്റും നോക്കി. ഇടക്കു ഞാൻ ടി വി യിൽ പ്രധാന വാർത്തകൾ വച്ചിരുന്നു. വാർത്തകൾ കേട്ടിട്ടാണോ പൂമ്പാറ്റകൾ പറന്നു പോയത്. ഒരു പക്ഷെ അങ്ങനെയാവാം.

ഏശയ്യ 33: 15, 16 ൽ പറഞ്ഞിരിക്കുന്നത് മോശം കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യാതിരിക്കുന്നവർ,തുടങ്ങിയവ
കേൾക്കാതിരിക്കുന്നവൻ ഉന്നതങ്ങളിൽ ജീവിക്കുമെന്നാണ്.

പൂമ്പാറ്റകൾക്കു പെട്ടെന്നു കാര്യം പിടികിട്ടിക്കാണും. മുറിയിലിരുന്നാലല്ലേ കുഴുപ്പം. നമുക്കു പറക്കാം എന്നവർ തീരുമാനിച്ചു കാണും.

മനുഷ്യർ ഇങ്ങനെത്തെ വാർത്തകൾ കേട്ടും പ്രചരിപ്പിച്ചും പ്രതീക്ഷയില്ലാതെ ഫോണും തോണ്ടിക്കൊണ്ട് കഴിയട്ടെ.😊

Share this:

One Response

Leave a Reply

Your email address will not be published. Required fields are marked *