മനുഷ്യരുടെ ശാന്തമാകാത്ത ഉള്‍ക്കടലുകള്‍

Picture of തങ്കച്ചന്‍ മരിയാപുരം

തങ്കച്ചന്‍ മരിയാപുരം

തോണിയിലുള്ളയാത്രക്കാര്‍ക്കെല്ലാം-യേശുഉള്‍പ്പെടെ-ഒരേസാഹചര്യമാണ്. ക്ഷോഭിച്ച്തിരമാലകളുയരുന്ന കടല്‍. ശിഷ്യന്മാര്‍ നിലവിളിക്കുമ്പോള്‍ യേശുശാന്തനായി ഉറങ്ങുന്നതിന്‍റെ കാരണമെന്താണ്?

കടലുംകരയും സൃഷ്ടിച്ച, തന്നെ അയച്ച, ദൈവത്തിലുള്ള വിശ്വാസമാണ്കാരണം. എപ്പോഴും ഒപ്പം നടക്കുന്ന യേശുവിനെ പക്ഷേ ശിഷ്യര്‍ക്ക്അവിശ്വാസമില്ലെങ്കിലും ആഴത്തിലുള്ള വിശ്വാസമില്ലഎന്നുവേണം കരുതാന്‍. അല്ലെങ്കില്‍ അവര്‍ ഭയപ്പെടുകയില്ലായിരുന്നു. മാനുഷികമായ അവിശ്വാസം, ഭയം, ഉത്കണ്ഠ ഒക്കെയായിരുന്നുഅവര്‍ക്ക്.

ഓര്‍ക്കണം, യേശു ഉറങ്ങിയത്, വള്ളത്തിന്‍റെ അമരത്തിരുന്നാണ് എന്നാണ്ബൈബിളില്‍ വ്യക്തമാക്കിയിരിക്കുന്നത്..അവന്‍ എല്ലാവരുടെയും, എല്ലാത്തിന്‍റെയും, അമരക്കാരനാണെന്ന സൂചന.

സത്യത്തില്‍ യേശു ശാന്തമാക്കിയത്കടലിനെയല്ല, ശിഷ്യരുടെ മനസ്സിലെ അലകളെയാണ്. അവരുടെ ഭയത്തെയും ഉത്കണ്ഠകളെയുമാണ്.

Share this:

Leave a Reply

Your email address will not be published. Required fields are marked *