സ്വർഗീയ
വാഗ്ദാനങ്ങൾ.
ഏശയ്യ. 43:19
ഇതാ ഞാൻ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങൾ അറിയുന്നില്ലയോ. ഞാൻ വിജന ദേശത്ത് ഒരു പാതയും മരുഭൂമിയിൽ നദികളും ഉണ്ടാക്കും.

ദൈവമേ, ഒരു ലക്ഷ്യവുമില്ലാതെ മരുഭൂമിക്കു സമാനമായ എൻ്റെ ജീവിതത്തിന് അങ്ങ് സമൂലമായ മാറ്റം വരുത്തുന്നതിൽ ഞാൻ നന്ദി പറയുന്നു. വീടാകാം, ജോലിയാകാം, സമ്പത്താകാം, കുടുബബന്ധങ്ങളാകാം എന്തായാലും എൻ്റെ, ലഭിക്കാൻ പോകുന്ന എല്ലാ നന്മകൾക്കും, ഐശ്വര്യത്തിനും നന്ദി ദൈവമേ നന്ദി.

വചനം വായിച്ച് സന്തോഷത്തോടെ ഞാൻ ഒന്നുകൂടി സുഖം പിടിച്ചു കിടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് എന്നിലെ ഞാൻ ഉണർന്നു. എന്നിലെ ദൈവശക്തി ഉണർന്നു. ദൈവശക്തി ഉണർത്തി. അപ്പോൾ, വിശ്വസിച്ച് ഏറ്റു പറഞ്ഞതൊക്കെ ലഭിക്കണമെങ്കിൽ ഞാൻ എന്തെങ്കിലും ജോലി ചെയ്യണം എന്നു മനസിലായി. (മടിയാ നീ ഉറുമ്പിൻ്റെ പ്രവർത്തികൾ കണ്ടു പഠിക്കുക എന്ന പഴമൊഴി ഞാൻ ഓർത്തു.)

നല്ല ഭാവന ഉണ്ടായിരിക്കണമെന്ന് ഗ്രഹിച്ചു. ഞാൻ ദൈവത്തോട് ചേർന്നു നിന്നുകൊണ്ട് വലിയ വലിയ സ്വപ്നങ്ങൾ കണ്ടു, അതു നേടുന്നതിനായി ജോലി ചെയ്തു തുടങ്ങി.
പരിശുദ്ധാത്മാവിൻ്റെ അത്ഭുത സംരക്ഷണം എനിക്കുണ്ടായി.
ക്രമേണ മരുഭൂമി സദൃശ്യമായ എൻ്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതൊക്കെ വന്നുചേർന്നു തുടങ്ങി. നടപ്പുകൾക്കു വേഗം കൂടി. വളർച്ചക്കു വേഗം കൂടി. സ്വപ്നങ്ങൾക്കു ഞാൻ അതിർവരമ്പുകൾ നിഛയിച്ചില്ല. ദൈവത്തിനു നന്ദി സ്തുതി 🙏