നിങ്ങള്‍ എന്തുമാത്രം സന്തോഷവാനായി ഇരിക്കുന്നു എന്നതല്ല, മറിച്ച് നിങ്ങള്‍ കാരണം മറ്റുള്ളവര്‍ എത്രമാത്രം സന്തോഷവാന്മാരായി കഴിയുന്നു എന്നതിനെ ആശ്രയിച്ചാണ് ജീവിതത്തിന്റെ മനോഹാരിതയിരിക്കുന്നത്.
നാളെ ഉണ്ടെന്ന് നമുക്കറിയാവുന്നതു കൊണ്ട് പലതും നാം പ്ലാന്‍ ചെയ്യുന്നു. പക്ഷെ എല്ലാം നാം ഉദ്ദേശിച്ച വിധം നടന്നില്ലെങ്കിലും നാം മിക്കപ്പോഴും പിറ്റേ ദിവസത്തേക്കുള്ളത് പിന്നെയും പ്ലാന്‍ ചെയ്യുന്നു.

ഇങ്ങനെയിങ്ങനെയാണ് എല്ലാ ജീവിതങ്ങളും. പ്രത്യാശയോടെ, സംശയം കൂടാതെയുള്ള സ്വപ്നങ്ങളും ദര്‍ശനങ്ങളും , ഉണ്ടാകട്ടെ, പ്രശ്നങ്ങള്‍ക്കപ്പുറത്തേക്കുള്ള കാഴ്ചകള്‍ ഉണ്ടാകട്ടെ….എല്ലാം ശരിയാകും , നിനക്കതിനുള്ള കഴിവുകള്‍ ഉണ്ട്, ദൈവത്തെ കൂടെ നിര്‍ത്തുകയും ചെയ്യുക.
നാം ഒരാളേ എങ്ങനെ കാണുന്നുവോ അയാള്‍ക്കു നമ്മളും അങ്ങനായിരിക്കും. നീ വിധിക്കുന്ന വിധി കൊണ്ടു തന്നെ നീയും വിധിക്കപ്പെടുമെന്ന് ബൈബിബില്‍ വചനം പറയുന്നു.
ഡയമണ്ട് നക്ളസ് എന്ന സിനിമയില്‍ 50 ലക്ഷത്തിന്‍റെ നെക്ളസിനേക്കാള്‍ നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ആ മാല കടലിലേക്കു വലിച്ചെറിയാന്‍ നായകന്‍ പറയുന്നു. നായിക ഒട്ടും ശങ്ക കൂടാതെ മാല കടലിലേക്കു വലിച്ചെറിഞ്ഞു. ഭൗതിക വസ്തുക്കളിലുള്ള വിശ്വാസത്തേക്കാള്‍ സ്നേഹത്തിന് വിലയുണ്ടന്ന് ആ കഥാപാത്രം നമുക്ക് കാണിച്ചു തന്നു.
ദൈവത്തിലുള്ള വിശ്വാസത്തിന് അതിലും കൂടുതല്‍ ശക്തിയും പ്രത്യാശയും ഉണ്ടായിരിക്കണം.
എല്ലാ ദിവസവും ഗുഡ് മോര്‍ണിംഗ് അയക്കുന്നു. അവന് അവള്‍ക്ക് , നല്ല ദിവസങ്ങളാണോ എന്ന് വല്ലപ്പോഴും ഒന്നു വിളിച്ചു ചോദിക്കണം. ഇല്ലെങ്കില്‍ മരണ വീട്ടിലേക്ക് പോലും ഗുഡ്മോര്‍ണിംഗ് അയച്ചേക്കും. ( ഒരോ ഗുഡ്മോര്‍ണിംഗ് അയക്കുമ്പോഴും അതു ലഭിക്കുന്ന ആള്‍ക്ക് നല്ല ദിവസമായിരിക്കട്ടെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം )
ദൈവത്തില്‍ വിശ്വസിക്കുക. പക്ഷെ കാറ് ലോക്കു ചെയ്യാന്‍ മറക്കരുത്.