യോഹ: 2: 3 -11
കാനായിലെ ഒരു കല്യാണത്തലേന്നാണ്, കല്യാണവിരുന്നിലാണു്യേശു തൻ്റെ പരസ്യ ജീവിതത്തിലെ ആദ്യ അത്ഭുതം പ്രവർത്തിച്ചത്. കൽഭരണികളിൽ നിറച്ച പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റി. പരിശുദ്ധ അമ്മയുടെ
ആവശ്യമനുസരിച്ചായിരുന്നു അത് സംഭവിച്ചത്.
മുന്തിരിയും മറ്റും ചേർത്താണ് സാധാരണ വീഞ്ഞ് ഉണ്ടാക്കുന്നത്.
ഒരു വർഷമോ രണ്ടു വർഷമോ അങ്ങനെ കാലമെത്ര കഴിഞ്ഞോ, അങ്ങനെ, പഴകിയ വീഞ്ഞാണ് മേൽത്തരം വീഞ്ഞായി പറയപ്പെടുന്നത്.
ഇവിടെ, പച്ചവെള്ളത്തെ വീഞ്ഞാക്കി എന്നതല്ല മേൽത്തരം വീഞ്ഞാക്കി എന്നു കൂടി ചേരുന്നതാണ് അത്ഭുതം. അതായത് രണ്ടുമൂന്നു വർഷങ്ങൾ കുഴിച്ചിട്ട് മേൽത്തരം വീഞ്ഞ് ഉണ്ടാകുന്നിടത്ത് കേവലം സെക്കൻ്റിനുള്ളിൽ പച്ച വെള്ളം, മേൽത്തരം വീഞ്ഞായി മാറി.
ഇതുപോലാണ് ക്രിസ്തുവിനെ, അവൻ്റെ ജീവനെ, ഉയിർപ്പിനെ വിശ്വസിച്ച് മനസ്സിൽ ശങ്കയില്ലാതെ ഏറ്റുപറഞ്ഞാൽ നമ്മുടെ എത്ര പഴകിയ പ്രശ്നങ്ങളും പൂർണ്ണമായി പരിഹരിക്കപ്പെടും, പരിശുദ്ധ അമ്മയുടെ സഹായം കൂടി ഉണ്ടെങ്കിൽ സംഗതി ജോർ.
ഒറ്റ കാര്യമേ ഉള്ളു നമ്മളുടെ കൽഭരണി സ്വഭാവം മാറണം. കാനായിലും എത്ര പേരാണ് കൽഭരണി പോലെയിരുന്നത്. അവരൊക്കെ ഈ അത്ഭുതങ്ങൾ കണ്ടു പുതിയ തോൽക്കുടങ്ങൾ പോലെ മാറിപ്പോയി.
(മാറാതെ വെറും കല്ലായി ഇരുന്നവരും കാണും)

കാനായിലെ ഈ അത്ഭൂതത്തിൽ സംഭവിച്ച കുറെ കാര്യങ്ങൾ
- യേശുവിൻ്റെ ആദ്യ അത്ഭുത പ്രവർത്തി
- മാതാവിൻ്റെ പ്രാത്ഥന
- ശുന്യമായ കൽഭരണികൾ ചരിത്രത്തിൻ്റെ ഭാഗമായി
- നിരാശയിലാണ്ട് പേരുദോഷം (ഇന്നാ ണെങ്കിൽ പണത്തിൻ്റെ കുറവുകൊണ്ട്, സ്വർണ്ണത്തിൻ്റെ കുറവു കൊണ്ട് , സദ്യവട്ടങ്ങളുടെ കുറവുകൊണ്ട്) വരുമായിരുന്ന ആഘോഷം വീണ്ടുമുണ്ടായി
- ജനക്കൂട്ടത്തിൽ പലരും വിശ്വാസികളായി
- പുതുമണവാളനും മണവാട്ടിയും സന്തോഷത്തോടെ പുതു ജീവിതം ആരംഭിച്ചു.
- ഇതിനേക്കാളൊക്കെ പ്രത്യേകത ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം. (ക്രിസ്തു അവിടെ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു മഹാത്ഭുതം നടത്താനുള്ള പ്രത്യേകതയുള്ള ആളാണെന്ന് ആർക്കുമറിയില്ല ആ നിമിഷം വരെ)
പക്ഷെ, അവിടെയും ഇവിടെയും എത്ര കൽഭരണികളാണ് നിറയപ്പെടാതിരുന്നത്, വെറും കൽഭരണികൾ മാത്രമായിരുന്നത്. നമ്മുടെ സ്വഭാവം കൽഭരണി പോലാണോ. വചനം വന്നു നിറയാൻ നാം യോഗ്യരാണോ. അത്ഭുതം നടക്കാൻ നാം സമ്മതിക്കുന്നുണ്ടോ. എങ്കിൽ വെറും കൽഭരണി പോലെ ഇരിക്കാതെ ഉന്നതങ്ങളിൽ സംശയം കൂടാതെ വിശ്വസിക്ക്. നിറയട്ടെ അനുഗ്രഹങ്ങൾ.
🙏ആമേൻ