വചനം. ലൂക്ക 15:11 – 32
പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.
നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു
മുടിയനായ പുത്രൻ തിരിച്ചു വന്നു. പിതാവിൽ നിന്ന് അവകാശമെല്ലാം വാങ്ങിയാണ് അവൻ പോയത്. നാടിനെ, സമൂഹത്തെ, ദേശത്തെ, രാജ്യത്തെ,വീടിനെ ഒറ്റു കൊടുത്താണ്, മറന്നാണ് അവൻ ജീവിച്ചത്.

അവൻ എന്താണ് മുടിച്ചത്. ഒരു രാജ്യം മുടിച്ചോ. സമ്പത്തെല്ലാം മുടിച്ചോ. ആരോഗ്യം മുടിച്ചോ. അതോ അവൻ്റെ ഹൃദയമാണോ, മന:സ്സാക്ഷിയാണോ, ആത്മീയതയാണോ, അതോ പറുദീസയാണോ മുടിച്ചത്. ഏതായാലും ദൈവത്തിനു സ്തുതി, അവൻ, അവൾ സത്യം ഗ്രഹിച്ച്, തിരിച്ചറിഞ്ഞ് തിരിച്ചു വന്നല്ലോ.
ഞാൻ ഇപ്പോഴത്തെ കാലം വച്ച്, ഒരു കാര്യം ചിന്തിച്ചു. അവൻ തിരിച്ചു വന്നത് സ്വന്തം ഭവനത്തിലേക്കാണ് പറുദീസയിലേക്കാണ്.
തിരിച്ചു വന്നിട്ടും അവനെ ഒരു ദിവസമെങ്കിലും കുറ്റപ്പെടുത്താത്തതായുണ്ടോ. ഈ കുറ്റപ്പെടുത്തലിനൊടുവിൽ അവൻ വീണ്ടും മുടിയനായ പുത്രനായി, പുത്രിയായി പുറത്തുപോകില്ലേ.
ആ കാലഘട്ടത്തിലെയും ഈ കാലഘട്ടത്തിലെ മുടിയനായ പുത്രന്മാർ ആരൊക്കെയാണ്.കാലാകാലങ്ങളായി മുടിയനായ പുത്രൻന്മാരെ നമ്മൾ തന്നെ സൃഷ്ടിക്കുന്നു. എല്ലാം മുടിച്ചു കളഞ്ഞവർ നിഷ്കളങ്കരേപ്പോലെ കുട്ടത്തിൽ തന്നെ കഴിയുന്നു.

അപ്പനോ, അമ്മയോ, സഹോദരങ്ങളോ, അതോ ജനക്കൂട്ടമോ നിൻ്റെ നേരേ കൈ ചൂണ്ടുമ്പോഴും, നിന്നെ വിധിക്കാത്ത, നിൻ്റെ നേരേ കൈ ചൂണ്ടാത്ത ഒരാളെങ്കിലും ഉണ്ടെങ്കിൽ അത് ദൈവമാണ്.
ദൈവം ആരേയും കുറ്റപ്പെടുത്താത്തവനായതുകൊണ്ട്, തിരിച്ചു വന്നവന് ദൈവ സ്സ്നേഹത്തിൽ നിന്നും തിരിച്ചു പോകേണ്ടി വരില്ലല്ലോ. കാരണം ഈ ലോകത്തിലെ എല്ലാവരും ദൈവസ്നേഹം മുടിച്ചു കളഞ്ഞവരല്ലേ. ഇപ്പോൾ മുടിച്ചു കളയാൻ പാടില്ലാത്ത ദൈവ സ്നേഹത്തിലേക്കു, പറുദീസയിലേക്കു തിരിച്ചു വന്നിരിക്കുന്നു. ഇപ്പോൾ നമ്മളും ദൈവ സ്നേഹത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു.
അവിടെ പ്രത്യാശയുണ്ട്, സ്നേഹമുണ്ട്, ഒത്തൊരുമയുണ്ട്, ഉണർവുണ്ട്, സൗഖ്യമുണ്ട്, ആരോഗ്യമുണ്ട്, സമ്പത്തുണ്ട്. എല്ലാം ഉണ്ട്. കാരണം ദൈവസ്നേഹം പറുദീസയാണ്.ആരെങ്കിലും ദൈവ സ്നേഹത്തിലേക്കു മടങ്ങിവരുന്നതും കാത്ത് ദൈവം ഇപ്പോഴും കാത്തിരിക്കുന്നു.
ഈശോ പറയുന്നു കുറവുകളോടെ സ്നേഹിക്കുക.
ആമേൻ.🙏