ചെറിയ മനുഷ്യൻ, വലിയ മാറ്റം

Picture of ഫാ. പോൾ മാടൻ

ഫാ. പോൾ മാടൻ

ഇഷ്ടപ്പെടുന്നവരെ കാണുമ്പോൾ അവരുടെ ഒരു ശ്രദ്ധ കിട്ടാൻ , അവരോട് ഒന്ന് സംസാരിക്കാൻ , ഒന്ന് അടുത്ത് നിൽക്കാൻ നമുക്ക് വളരെ താത്പര്യമാണ് . ഒരു സെൽഫി എടുക്കാൻ സാധിച്ചാൽ സന്തോഷം പതിന്മടങ്ങാകും. ഇത് തന്നെയാണ് സക്കേവൂസിലും സംഭവിച്ചത് . കുറിയ മനുഷ്യൻ . പൊക്കം കുറവായതുകൊണ്ട് മരത്തിൽ കയറിയിരുന്നു , ഈശോയെ ഒന്ന്‌കാണുവാനായി.

ഈശോയെ കാണുക മാത്രമല്ല , ഈശോ സക്കേവൂസിന്റെ കുടുംബത്തിൽ വന്നു താമസിക്കുന്നു. ഈശോയെ കണ്ടുമുട്ടുന്നവർ , വലിയ മാറ്റത്തിന് വിധേയമാകും. ശാരീരികമായി ചെറിയ മനുഷ്യൻ ആത്മീയമായി വലിയ മനുഷ്യൻ ആയിത്തീരുന്നു . പാപിയായിരുന്നവൻ വിശുദ്ധനായിത്തീരുന്നു . സക്കേവൂസ് മാത്രമല്ല , അവന്റെ കുടുംബം മുഴുവൻ രക്ഷിക്കപ്പെടുന്നു.

ഈശോയെ കാണാൻ ഒന്ന് ആഗ്രഹിക്കുക , അവൻ നമ്മുടെ അടുത്തു വരും , നമ്മോടു ഒപ്പം വസിക്കും .

Share this:

Leave a Reply

Your email address will not be published. Required fields are marked *