“ഹോശന്നാ!” എന്ന ആർപ്പുവിളിയോടെ യേശു യെരൂശലേമിലേക്ക് പ്രവേശിക്കുന്നു, എന്നാൽ ദിവസങ്ങൾക്കുള്ളിൽ അതേ ശബ്ദങ്ങൾ “അവനെ ക്രൂശിക്കുക!” എന്ന് വിളിച്ചുപറയും.
യേശുവിനോടുള്ള ജനങ്ങളുടെ പെട്ടെന്നുള്ള മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തെയും, സാഹചര്യങ്ങൾക്കനുസരിച്ച് വിശ്വാസങ്ങളും നിലപാടുകളും മാറ്റിമറിക്കാനുള്ള ജനക്കൂട്ടത്തിന്റെ പ്രവണതയെയും കാണിക്കുന്ന ഉത്തമ ഉദാഹരണങ്ങളാണ്.

ഓശാന ഞായർ: യേശുവിനെ ജറുസലേമിൽ രാജാവായി വാഴ്ത്തി, ഈന്തപ്പനച്ചില്ലകൾ വീശി, “ഹോശാന” പാടി ജനക്കൂട്ടം സ്വീകരിച്ചു. അപ്പോൾ അവർ യേശുവിൽ നിന്ന് രാഷ്ട്രീയമോ ഭൗതികമോ ആയ സ്വാതന്ത്ര്യം പ്രതീക്ഷിച്ചിരുന്നു.
ദുഃഖവെള്ളി, പെട്ടെന്ന്, അതേ ജനക്കൂട്ടം “കുരിശിലേറ്റുക, കുരിശിലേറ്റുക” എന്ന് ആക്രോശിച്ചു.
ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള “ഭരണാധികാരിയായി” യേശു മാറാത്തതും, പീഡനങ്ങളിൽ നിന്ന് യേശു സ്വയം രക്ഷിക്കാത്തതും അവരെ നിരാശരാക്കി. സാഹചര്യങ്ങൾക്കനുസരിച്ച് യേശുവിനെ തള്ളിപ്പറയുന്ന ജനവികാരത്തിന്റെ പെട്ടെന്നുള്ള മാറ്റമാണിത്.
മാനുഷിക മനസ്സിന്റെ ചാഞ്ചാട്ടം:

യേശുവിന്റെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടപ്പോൾ അത്ഭുതപ്പെടുകയും എന്നാൽ കഷ്ടപ്പാടുകളും മരണവും വന്നപ്പോൾ യേശുവിനെ ഉപേക്ഷിക്കുകയും ചെയ്തു.
ശിഷ്യന്മാർ പോലും യേശുവിന്റെ മരണശേഷം “ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു” . എന്ന് പറഞ്ഞ് തളരുകയും, ഭയന്ന് ഒളിക്കുകയും ചെയ്തു.
യേശുവിനോടുള്ള നിലപാടിൽ ഉണ്ടായ ഈ പെട്ടെന്നുള്ള മാറ്റം സൂചിപ്പിക്കുന്നത്, യഥാർത്ഥ വിശ്വാസത്തേക്കാൾ ഉപരിയായി ഭൗതിക നേട്ടങ്ങൾക്കോ ഭയത്തിനോ മുൻഗണന നൽകുന്ന മാനുഷിക മനസ്സിനെയാണ്. ഇത് മനുഷ്യൻ തന്റെ ബലത്തിൽ ആശ്രയിക്കാതെ ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു..

മനുഷ്യ മനസിന്റെ ഈ ചാഞ്ചാട്ടത്തിന് പ്രധാന കാരണമായിട്ടുള്ളതു നങ്കുരമില്ലാത്ത ജീവിതം തന്നെയാണ് . നങ്കൂരം ശരിയായ രീതിയിൽ ഇട്ടിട്ടുള്ള കപ്പൽ എത്ര കാറ്റും കോളും വന്നാലും പിടിച്ചു നിൽക്കും , തകരുകയില്ല. യേശുവിന്റെ ജീവിതം ഇതിന് ഉത്തമ ഉദാഹരണം ആണ്. അവൻ വ്യക്തി പ്രഭാവം പ്രാഭവമുള്ള ഒരു നേതാവായിരുന്നു . അവനു ആന്തരികമായ നങ്കുരങ്ങൾ ഉണ്ടായിരുന്നു , ദൈവ ശക്തിയിൽ, ദൈവേഷ്ടത്തിൽ ഉറപ്പിച്ചിട്ടുള്ള നങ്കൂരങ്ങൾ . ഇന്ന് മനുഷ്യന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് അത് തന്നെയാണ്.





