പ്രാർത്ഥനയെപ്പറ്റി ചില ജീവിത ചിന്തകൾ.
പ്രാർത്ഥനകൾ വെറും കരച്ചിലും നിലവിളിയിലും മാത്രമാകുന്നുണ്ടോ.
(കരച്ചിലും നിലവിളിയും പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. നിശബ്ദമായി പ്രാർത്ഥിക്കുന്നവരും ധാരാളം )നമ്മുടെ ഏകദൈവത്തോട് ആണ് നമ്മൾ പ്രാർത്ഥിച്ചത്. അപ്പോൾ നിലവിളി മാത്രം പോര, ഉച്ചത്തിൽ സ്തുതിച്ച്
സന്തോഷിക്കുകയും വേണം….

സങ്കീർത്തനം 37:4
കർത്താവിൽ ആനന്ദിക്കുക, അവിടുന്നു നിൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരും
നാം കർത്താവിൽ ആനന്ദിക്കുന്നുണ്ടോ. പ്രാർത്ഥനയിൽ ആനന്ദിക്കുണ്ടോ.
നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്നതായി, നടന്നതായി കണ്ട് ആനന്ദിക്കുന്നുണ്ടോ.

ഓർക്കുക,ജറീക്കോ വൻമതിൽ തകർന്നത് അവർ കരഞ്ഞപ്പോഴല്ല, ദൈവത്തെ സ്തുതിച്ചപ്പോഴാണെന്ന് പഴയ നിയമത്തിൽ പറയുന്നു.
( ജോഷ്വ 6:20 )
എങ്കിൽ ഈ ദിവസവും അടുത്ത ആഴ്ചയും പിന്നെയും പിന്നെയും കരഞ്ഞു കൊണ്ടിരിക്കുന്നതെന്തിന്.
ഏതു പ്രാർത്ഥനയിലും, വീഡിയോകളിലും സ്ഥിരം കേൾക്കാം, ദൈവമേ അനുഗ്രഹിക്കണേ… അനുഗ്രഹിക്കണേ… അനുഗ്രഹിക്കണേ…
ഇങ്ങനെ നിലവിളിച്ചു കൊണ്ടിരിക്കുന്നു…..
കിട്ടിയ അനുഗ്രങ്ങൾക്കു നന്ദി പറയാതെ പിന്നെയും കരഞ്ഞു കൊണ്ടിരിക്കുന്നു.
ഓരോ ദിവസത്തെയും അനുഗ്രഹത്തെ പ്രതി നന്ദിയോടെ സ്തുതിക്കാo, തകരട്ടെ നമ്മുടെ ജറീക്കോ മതിലുകൾ.
ഈ പ്രപഞ്ചവും അതിലെ സൗകര്യങ്ങളും നമുക്കായി തന്നു. ആ സൗകര്യങ്ങൾ ദുരുപയോഗിച്ച് ഓരോ പ്രശ്നങ്ങൾ വരുമ്പോൾ ദൈവമേ ഓടിവായോ എന്ന് നിലവിളിക്കുന്നു.
മയക്കുമരുന്നു കച്ചവടം നടത്തുന്നവർ, ദൈവമേ പോലീസ് പിടിക്കരുതേയെന്ന് പ്രാർത്ഥിക്കുന്നു.
മാതാപിതാക്കന്മാർ പ്രാർത്ഥിക്കുന്നു എൻ്റെ മകനെ പോലീസ് പിടിക്കരുതേ…..
പോലീസുകാർ പ്രാർത്ഥിക്കുന്നു ദൈവമേ അവരെ പിടിക്കാൻ സഹായിക്കണേ.
രസമല്ലേ ജീവിതം.
ഒരാൾ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപ അടിക്കാൻ സ്ഥിരമായി പ്രാർത്ഥിച്ചു. അവസാനം അയാൾക്ക് ഒന്നാം സമ്മാനം അടിച്ചു.
ഇപ്പോൾ അയാൾ പ്രാർത്ഥിക്കുന്നത്, സ്നേഹിതർ ഈ വിവരം അറിയരുതേ എന്നും, അറിഞ്ഞാൽ തന്നെ പണം കടം ചോദിക്കരുതേ എന്നുമാണ്.
രസമല്ലേ ജീവിതം.
വാഴപ്പിണ്ടി ഈട്ടിത്തടിയാക്കാൻ പ്രാർത്ഥിക്കരുത്.
അങ്ങനെ പ്രാർത്ഥിച്ചിട്ട് നടക്കാതെ വരുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തരുത്.





