ഒരു ദിവസം കൊണ്ട് അവസാ നിക്കേണ്ടതല്ല ക്രിസ്തുമസ്

സ്‌നേഹത്തിന്റെയും വിനയത്തിന്റെയും സന്ദേശം നല്കുന്ന ഒരു ദിനമാണ് ക്രിസ്തുമസ്.
സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണര്‍ത്തുന്ന പുണ്യദിനം, ക്രിസ്മസ് ദിനം!

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. പുല്‍ക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് നാടും നഗരവും.

ജാതിയുടേയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഭിന്നതകള്‍ ഉണ്ടാക്കുവാനും അശാന്തിയുടെയും അസമാധാനത്തിന്റെയും വിത്ത് വിതയ്ക്കുവാനും ചില താല്‍പരകക്ഷികള്‍ മുന്നിടുമ്പോള്‍, നമ്മള്‍ അതില്‍ ജാഗ്രത പുലര്‍ത്തണം. ജാതി – മത – സമുദായിക – രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി വ്യക്തികളുടെ മഹത്വം അംഗീകരിക്കാനും നാം തയ്യാറാവണം. അപ്പോഴാണ് സമാധാനത്തിന്റെ ദൂതുമായി ലോകത്തിലേയ്ക്കു വന്ന ഉണ്ണിയേശുവിന് പ്രിയപ്പെട്ട ജീവിതങ്ങളായി നമ്മുടെ ജീവിതങ്ങളും രൂപാന്തരപ്പെടുക.

ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടതല്ല ക്രിസ്തുമസ്. നമ്മുടെ അനുദിനജീവിതത്തില്‍ ക്രിസ്തു മനുഷ്യനായി പിറക്കട്ടെ. നമ്മുടെ വ്യക്തിജീവിതങ്ങളില്‍, കുടുംബങ്ങളില്‍ നാം ആയിരിക്കുന്ന വിവിധ ഇടങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍, സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും പാതയില്‍ ചരിച്ചുകൊണ്ട് നമ്മുടെ ഇടം ഒരുക്കാം
 

ഇമ്മാനുവേൽ – ‘ദൈവം നമ്മോടു കൂടെ’ എന്നർത്ഥം
ദൈവം കൂടെ ഉണ്ടെന്ന് ഉള്ള ബോധ്യം ആണ് മനുഷ്യർക്ക് ജീവിതത്തിൽ പ്രത്യാശ നൽകുന്നത് , അർഥം നൽകുന്നത്. യേശു ജനിച്ചപ്പോൾ യേശുവിനെ കാണാൻ വന്ന ആട്ടിടയർ തങ്ങളും മനുഷ്യർ ആണെന്ന്, വിലയുള്ളവരാണെന്നു തിരിച്ചറിഞ്ഞു – ദൈവം അവരുടെ കൂടെ ഉണ്ടെന്ന തിരിച്ചറിവ് .

പൂജ രാജാക്കന്മാർ ദൈവം കൂടെ ഉണ്ട് എന്നുള്ള തിരിച്ചറിവ് യേശുവിന്റെ മുൻപിൽ കൂടുതൽ എളിമയുള്ളവരാക്കി മാറ്റി , മാത്രമല്ല, ഈ തിരിച്ചറിവ് അവരെ വന്ന വഴിയിൽ നിന്ന് മാറി പുതിയ, ശരിയായ പാത തെരഞ്ഞെടുക്കാൻ സഹായിച്ചു . ദൈവം കൂടെ ഉണ്ട് എന്നുള്ള തിരിച്ചറിവ് സക്കേവൂസിനെ പുതിയ മനുഷ്യനാക്കി മാറ്റി . ദൈവമാണ് തന്റെ കൂടെയുള്ളതെന്ന തിരിച്ചറിവ് സാവൂളിനെ പൗലോസാക്കി മാറ്റി .
ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ ദൈവം നമ്മുടെ കൂടെ ഉണ്ടെന്നുള്ള ബോധ്യത്തോടെ പുതിയ മനുഷ്യരാക്കി മാറ്റണം . നാം മാറണം .

ദൈവം നമ്മുടെ കൂടെ ഉള്ളത് പോലെ എന്റെ സമൂഹത്തിലെ സഹോദരങ്ങളിലും ഉണ്ട് എന്ന തിരിച്ചറിവ് എനിക്ക് ഉണ്ടാകണം. നമ്മുടെ ക്രിസ്മസ് ആഘോഷങ്ങൾ അതിനു നമ്മെ സഹായിക്കട്ടെ .
സ്നേഹത്തിനായി , പരിഗണനയ്ക്കായി ദാഹിക്കുന്ന ഹൃദയങ്ങൾ ഇന്ന് എവിടെയുമുണ്ട്. സ്നേഹത്തിന്റെ വ്യാപരണകേന്ദ്രങ്ങളായിരിക്കേണ്ട ഭവനങ്ങളിൽ പോലും സ്നേഹശൂന്യതയാണ് ഇന്നത്തെ പ്രശ്നം.
ഈ വർഷത്തെ ക്രിസ്മസിൽ സ്നേഹത്തിന്റെ ആത്മാവ് വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും വ്യാപരിക്കേണ്ടതിനു പരിശ്രമിക്കാ… പ്രാർഥിക്കാം….

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES