നന്മ തിന്മകളുടെ ഫലം.

പിന്നെ 11 പേര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവന്‍ അവര്‍ക്ക് പ്രത്യക്ഷനായി.
-മര്‍ക്കോസ് 16 :11

യേശു മരിച്ച് ഉയിർത്ത് പ്രത്യക്ഷപ്പെട്ടത് പതിനൊന്നു പേരുടെ മുമ്പിലാണ്. യേശു ഉയർത്തെണീറ്റു വന്നപ്പോൾ കാണാനുള്ള മഹാഭാഗ്യം യുദാസിന് ഇല്ലാതെ പോയി.

യൂദാസ് അപ്രത്യക്ഷനായിരിക്കുന്നു. ഏറെ നാളുകള്‍ തന്നോടൊപ്പം ഉണ്ടായിരുന്ന യുദാസ് കറിയാത്ത യേശുനാഥന്റെ വായ്‌മൊഴി കേട്ട് വളര്‍ന്ന മനുഷ്യനാണ്. സര്‍വ്വ മനുഷ്യ പരാജയങ്ങളും അത്ഭുതങ്ങളും കണ്ട് കൂടെ നിന്നു കണ്ട ശിഷ്യന്‍..! ഒടുവില്‍ തന്നത്താന്‍ തൂങ്ങിമരണം. നന്മതിന്മകളുടെ ഫലം, അതാണിവിടെ ശ്രദ്ധേയമായ സംഗതി. ഗുരുവിനെ ഉപേക്ഷിക്കുന്ന നിമിഷം തന്നെ അയാള്‍ സാത്താന്റെ പിടിയിലാകുന്നു. കണക്കുപറഞ്ഞ് വാങ്ങിയ 30 വെള്ളിക്കാശ് ഒന്നുമല്ലാതായി.

ഭാവിയില്‍ ഇതുപോലുള്ള നഷ്ടങ്ങള്‍ നമുക്കും വന്നുചേര്‍ന്നേക്കാം. ചിലപ്പോഴെങ്കിലും 30 കാശ് വളരെ വിലയുള്ളതായി തോന്നിയേക്കാം. (ചിലപ്പോൾ കാശിനു പകരം, വാക്കോ, പ്രവൃത്തിയോ ആകാം.)
ഓര്‍ക്കുക, പാപത്തില്‍ പങ്കുപറ്റിയവരായിരിക്കാം പകല്‍ സമയത്ത് മറ്റുള്ളവരെ കല്ലെറിയുന്നത്. നാം അങ്ങിനെ മുന്നില്‍ കയറി കല്ലെറിയാന്‍ നില്‍ക്കാറുണ്ടോ..? ഒരു പുനപരിശോധന ആവശ്യമല്ലേ നമുക്കും..!

പന്ത്രാണ്ടമൻ്റെ സ്ഥാനത്ത് പുതിയ ഒരാൾ ചേർക്കപ്പെട്ടു. പിന്നീട് ലോകമെമ്പാടും കോടിക്കണക്കിന് വിശ്വസികൾ, വിശുദ്ധരായും, മിഷനറികളായും ചേർക്കപ്പെട്ടു. പക്ഷെ
ഒറ്റിക്കൊടുക്കുന്ന യുദാസുമാരുടെ അവസ്ഥ അന്നും ഇന്നും ഒന്നുതന്നെ.
നീയും യുദാസായോ എന്നൊരു വായ്മൊഴി തന്നെ രൂപാന്തരപ്പെട്ടു.

നമ്മുടെ ജീവിത യാത്രയിലും പലപ്പോഴും യേശു പ്രത്യക്ഷപ്പെടാറുണ്ട്. യേശു സംസാരിക്കാറുണ്ട്, പക്ഷെ നാം അതു കാണാതെയും കേൾക്കാതെയും പോകുന്നു, കാരണം ചെറിയ ചെറിയ കാരണങ്ങളാൽ നമ്മൾ യൂദാസുമാരാകുന്നുണ്ട്.

Share this:

Leave a Reply

Your email address will not be published. Required fields are marked *

Related ARTICLES