കൊടൈക്കനാലിൻ്റെ പുറത്തുള്ളവർ അല്ലെങ്കിൽ ഊട്ടിക്കു പുറത്തുള്ളവർ ഉല്ലാസയാത്രക്ക് എത്തുന്നു. അവിടുത്തെ മഞ്ഞും തണുപ്പും പ്രകൃതി ഭംഗിയും കണ്ട് ആസ്വദിക്കാൻ വരുന്നു. പക്ഷെ കൊടൈക്കനാലിൽ, ഊട്ടിയിൽ, താമസിക്കുന്നവർ അവിടം ആസ്വദിക്കുണ്ടോ. അവിടുത്തെ ഭംഗിയെപ്പറ്റി ബോദ്ധ്യമുണ്ടോ.

എറണാകുളത്തിനു പുറത്തുള്ളവർ എറണാകുളം കാണാൻ പോകുന്നു. ചിലർ കാശ്മീരു കാണാൻ പോകുന്നു. ഇങ്ങനെ മറ്റു സ്ഥലങ്ങൾ കണ്ടോട്ടെ. ആസ്വദിക്കട്ടെ. പക്ഷെ അതുപോലെ തന്നെ നാം വസിക്കുന്നിടവും മനോഹരമാണെന്ന് നാം ചിന്തിക്കുക. മനസ്സിലാക്കുക.
ഒരു ധ്യാനകേന്ദ്രത്തിൽ പോയി വചനം കേൾക്കുന്നവർ, നമ്മളും ഒരു വചനമാണെന്നും മനസിലാക്കണം. നമ്മളിലും പിതാവും പുത്രനും പരിശുദ്ധാന്മാവും വസിക്കുന്നുണ്ട് എന്ന് ഗ്രഹിക്കുക. നാം ദൈവത്തിൻ്റെ പരിധിക്കുള്ളിലാണെന്നു മനസ്സിലാക്കണം.

നാം വസിക്കുന്നിടവും പ്രപഞ്ചത്തിൻ്റെ ഭാഗമാണെന്നും, അവിടുത്തെ പുഴകളും, പൂമ്പാറ്റയും , മരങ്ങളും, പൂക്കളും നമുക്കു കണ്ടാനന്ദിക്കാൻ ദൈവം ഒരുക്കിയിരിക്കുന്നതാണ്.
ഒരു പൂമരം പോലെ, എല്ലാവർക്കും സന്തോഷം പകരുന്ന മനുഷ്യനായി നാമുക്കും മാറാം.
(ക്രിസ്തു അതായതു വചനം നമ്മളിൽ തന്നെയുണ്ടെന്നും നമുക്കു ചുറ്റുമുള്ളവരും ദൈവമക്കളാണെന്ന തിരിച്ചറിവിൽ സന്തോഷിക്കുവിൻ.)
മറ്റൊരു സ്ഥലത്തു ചെന്നാലേ കണ്ണു തുറക്കു, ധ്യാനകേന്ദത്തിൽ എത്തിയാലേ ബൈബിൾ തുറക്കൂ, ഹൃദയം തുറക്കൂ എന്ന് വാശി പിടിക്കല്ലെ.

യേശു പറഞ്ഞു, എന്നെ അനുഗമിക്കുക.
മഞ്ഞായി : 4:19
പറുദീസയിലേക്കുള്ള യാത്രയിൽ നിങ്ങൾ ഇടക്കു വീണു പോയിട്ടുണ്ടാവാം പല സാഹചര്യങ്ങളിലൂടെ കടന്നപ്പോൾ എൻ്റെ വാക്കുകൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. എല്ലാ ദിവസവും ബൈബിൾ വായിക്കുന്നില്ലായിരിക്കും, ദിവ്യബലി കൂടിയവരല്ലായിരിക്കും, സ്‌നേഹം, കരുണ പ്രകടിപ്പിക്കാൻ അറിയാത്തവരാകാം, വഴക്കുണ്ടാക്കുന്നവരാകാം. എങ്കിലും പറുദീസയിലേക്കുള്ള യാത്രയിൽ നിങ്ങൾ ഹൃദയത്തിൽ എന്നെ അനുഗമിക്കുന്നവരാണെന്ന് എനിക്കറിയാം.
അവിടെ ലോക സൗന്ദര്യമല്ല സ്വർഗ്ഗീയ സൗന്ദര്യമുള്ള കാഴ്ചാനുഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നെ അനുഗമിക്കുക.





